Section

malabari-logo-mobile

തിരൂര്‍ ചെമ്പ്ര ജ്വല്ലറിയില്‍ മുളക്‌പൊടിയെറിഞ്ഞ് കവര്‍ച്ച

HIGHLIGHTS : തിരൂര്‍: തിരൂരിനടുത്ത് മീനടത്തൂരിലുള്ള ചെമ്പ്രജ്വല്ലറിയില്‍ ഇന്നു രാത്രി 8.30 നും 9 നുമിടയ്ക്ക് ലോഡ്‌ഷെഡ്ഡിങ് സമയത്ത്

കവര്‍ച്ച ലോഡ് ഷെഡ്ഡിങ് സമയത്ത്

തിരൂര്‍: തിരൂരിനടുത്ത് മീനടത്തൂരിലുള്ള ചെമ്പ്രജ്വല്ലറിയില്‍ ഇന്നു രാത്രി 8.30 നും 9 നുമിടയ്ക്ക് ലോഡ്‌ഷെഡ്ഡിങ് സമയത്ത്  കടയുടമ കട പൂട്ടി പുറത്തിറങ്ങവെ ഒരു സംഘം മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു.

sameeksha-malabarinews

കടയുടമ സുരേഷ് കടപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ 2 ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് മുളകുപൊടിയെറിഞ്ഞ് ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിലെ 250 ഗ്രാം വെള്ളിയാഭരണങ്ങളും ലാപ്‌ടോപ്പും മറ്റുചില വിലപിടിപ്പുള്ള വസ്ത്തുകളും മോഷ്ടിക്കുകയായിരുന്നെന്നാണ് പ്രഥമവിവരം.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ഉടന്‍ സ്ഥലത്തെത്തുമെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!