Section

malabari-logo-mobile

167 അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് എന്‍ഒസി.

HIGHLIGHTS : തിരു: 167 അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുകൂടി സര്‍ക്കാര്‍ എന്‍ഒസി നല്‍കി. 211 സ്കൂളിന് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ

തിരു:  167 അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുകൂടി സര്‍ക്കാര്‍ എന്‍ഒസി നല്‍കി.  211 സ്കൂളിന് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ  എന്‍ഒസി നല്‍കിയിരുന്നു. ഇതോടെ ഈ സര്‍ക്കാര്‍ വന്നശേഷം എന്‍ഒസി ലഭിക്കുന്ന സ്കൂളുകളുടെ എണ്ണം 378 ആയി. അപേക്ഷകളിലെ സാങ്കേതിക പിശകുകള്‍മൂലം 87 സ്കൂളുകളുടെ അപേക്ഷ മടക്കി അയച്ചെന്നും 12 അപേക്ഷകളിലെ പരിശോധന നടക്കുകയാണെന്നും വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റില്‍ കഴിഞ്ഞ ദിവസം നല്‍കിയ രേഖകള്‍ വ്യക്തമാക്കുന്നു. പിശക് തിരുത്തി 87 സ്കൂളുകള്‍ വീണ്ടും അപേക്ഷിക്കുന്നതോടെ എന്‍ഒസി ലഭിക്കുന്ന സ്കൂളുകള്‍ 477 ആകും.

സിബിഎസ്ഇ അംഗീകാരത്തിന് അപേക്ഷിക്കാന്‍ മൂന്ന് ഏക്കറും 300 കുട്ടികളും വേണമെന്ന നിബന്ധനയാണ് ഹൈക്കോടതി കഴിഞ്ഞ സെപ്തംബര്‍ 14ന് റദ്ദാക്കിയത്. അണ്‍എയ്ഡഡ് സ്കൂളുകളില്‍ മലയാളം പഠിപ്പിക്കേണ്ടതില്ലെന്നും ഉത്തരവിട്ടിരുന്നു. യോഗ്യരായ അധ്യാപകരും അടിസ്ഥാനസൗകര്യങ്ങളുമില്ലാതെ സംസ്ഥാനത്ത് 2400 അണ്‍എയ്ഡഡ് സ്കൂള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

sameeksha-malabarinews

പൊതുവിദ്യാഭ്യാസത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന കോടതിവിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് സംസ്ഥാനത്താകെ ആവശ്യമുയര്‍ന്നപ്പോള്‍ വിദ്യാഭ്യാസവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ മന്ത്രി പി കെ അബ്ദുറബ്ബ, സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന മന്ത്രിസഭായോഗങ്ങളുടെ അജന്‍ഡയിലൊന്നും ഈ വിഷയം വന്നില്ല. മന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പായിരുന്നെന്നാണ് അപേക്ഷിക്കുന്നവര്‍ക്കെല്ലാം എന്‍ഒസി നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കുന്നത്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം തികഞ്ഞിട്ടും സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും വകുപ്പിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മൂന്നുമാസത്തിനകം സുപ്രീംകോടതിയെ സമീപിക്കുന്നില്ലെങ്കില്‍ വിധിയെ ചോദ്യംചെയ്യാനാകാത്ത അവസ്ഥ യാണ് ഉണ്ടാകാനിരിക്കുന്നത്‌.

സര്‍ക്കാര്‍ ഇത്തരം സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതോടെ പൊതുവിദ്യഭ്യാസരംഗം പൂര്‍ണമായി തകരും. കൂടാതെ സര്‍ക്കാരിന്റെ നഷ്ടക്കണക്കിലുള്ള 4500 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടേണ്ടിയും വരും. ഇതോടെ പൊതു വിദ്യാലയങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് അധ്യാപക-അധ്യാപികമാരുടെ ഭാവി ബുദ്ധിമുട്ടിലാകുമെന്നകാര്യത്തില്‍ സംശയമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!