തിരൂരില്‍ പീഡിപ്പിക്കപ്പെട്ട ബാലിക ആശുപത്രി വിട്ടു.

കോഴിക്കോട് : തിരൂരില്‍ പീഡനത്തിനിരയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്ന് വയസ്സുകാരി ആശുപത്രി വിട്ടു. മാര്‍ച്ച് അഞ്ചിന് എത്തിയ ബാലിക വ്യാഴാഴ്ച ഉച്ചയോടെയാണ് ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. തിരൂരിലെ കടവരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ മാര്‍ച്ച് നാലിനാണ് പരപ്പനങ്ങാടി സ്വദേശിയായ മുഹമ്മദ് ജാസീം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം തൃക്കണ്ടിയൂര്‍ മഹിളാ സമാജം വളപ്പില്‍ ഉപേക്ഷിച്ചത്.

മഹിളാ സമാജം മൂത്രപ്പുരക്ക് പിന്നില്‍ കണ്ടെത്തിയ കുഞ്ഞിനെ പോലീസാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയാക്കി. കുഞ്ഞിന് അഞ്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണ്.

കുട്ടിയുടെ കുടുംബത്തിന് തിരൂരില്‍ സ്ഥലം വാങ്ങി വീടുവെച്ചുകൊടുക്കുമെന്നും , കുട്ടികളുടെ വിദ്യാഭ്യാസചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് നിര്‍മ്മിക്കുന്നവരെ കുട്ടിയും കുടുംബവും മലപ്പുറം തവനൂര്‍ മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കും.

 

Share news
error: Content is protected !!
Scroll to Top