അബ്ദുള്ള നവാസും, എംബി ഫൈസലും നയിക്കും
തിരൂര്‍: മത സാമുദായിക ശക്തികള്‍ക്ക് മലപ്പുറത്തിന്റെ പോരാട്ടമണ്ണ് അടിയറവെക്കില്ലെന്നുറക്കെ പ്രഖ്യാപിച്ച് ആയിരക്കണക്കിന് യുവതി യുവാക്കള്‍ ശുഭ്രപതാകയേന്തി ഡിവൈഎഫ്ഐ റാലിയില്‍ അണിചേര്‍ന്നപ്പോള്‍ ആവേശം അലകടലായി.
ഡിവൈഎഫ്ഐയുടെ 12-ാം മലപ്പുറം ജില്ലാ സമ്മേളനത്ത് സമാപനം കുറിച്ചുകൊണ്ടുള്ള യുവജന റാലി കാണാന്‍ തിരൂരിന്റെ തെരുവോരങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും തടിച്ചുകൂടി.
വ്യാഴാഴിച്ച രാവിലെ ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്ത പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് സമാപിച്ചു. സമ്മേളനം ഡിവൈഎഫ്ഐയുടെ പുതിയ ഭാരവാഹികളായി എംബി ഫൈസല്‍(പ്രസിഡന്റ്), അബ്ദുള്ള നവാസ് (സെക്രട്ടറി), എസ് ഗിരീഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ നടന്ന പൊതു സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
photo : shihab aman




