തിരൂരങ്ങാടി പോളിടെക്‌നിക്കില്‍ സംഘര്‍ഷം; 7 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: തിരൂരങ്ങാടി പോളിടെക്‌നിക്കില്‍ യുഡിഎഫ് , എസ്എഫ്‌ഐ പ്രവര്‍ത്തകര്‍തമമ്ില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. പോളിടെകിനിക്കിന്റെ പേര് മാറ്റുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

പുറത്തുനിന്നുള്ളവരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നാണ് ഇരുവിഭാഗവും പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സി പി അഖില്‍(17), കെ വി സുജിന്‍്(20), മുഹമ്മദാലി(20), യുഡിഎഫ് പ്രവര്‍ത്തകരായ വി പി അബ്ദുള്‍ അസീസ്(20), എ പി അനസ് റഹ്മാന്‍(19),പി ടി ഖലീല്‍ റഹ്മാന്‍(19), സലീം ചോലക്കല്‍(19) എന്നിവരെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സിപി അഖിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസുപത്രിയിലേക്ക് മാറ്റി.

വൈകീട്ട് തിരൂരങ്ങാടി ആസ്പത്രി പരിസരത്ത് വൈകീട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരു വിഭാഗത്തേയും പിരിച്ചുവിട്ടത്.

Share news
error: Content is protected !!
Scroll to Top