കാല്‍നട യാത്രക്കാരനെ ബസ്സിടിച്ചു

തിരൂരങ്ങാടി : കാല്‍നടയാത്രക്കാരനെ ബസ്സിടിച്ച് വീഴ്ത്തി കാലിലൂടെ ബസ്സ് ചക്രം കയറിയിറങ്ങി. വെളിമുക്ക് ആലുങ്ങല്‍ വെമ്പാല മൊയ്തീന്‍കുട്ടി(74) നാണ് സാരമായി പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ ഉടന്‍ തിരൂരങ്ങാടി ഗവ. ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചെമ്മാട് പഴയ ബസ്റ്റന്റിന് സമീപത്ത് വച്ചാണ് കുന്നുംപുറം റൂട്ടിലോടുന്ന മിനിബസ്സിന്റെ മുന്‍വശം തട്ടി ഇയാള്‍ വീണത്്. വീണ ഇയാളുടെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top