തിരൂരങ്ങാടിയില്‍ വിവാഹവീരന്‍ പിടിയില്‍

പിടിയിലായത് അബൂബക്കര്‍ സിദ്ധീഖ് എന്ന പ്രകാശന്‍ : കാര്‍മകത്വം വഹിച്ച മതപണ്ഡിതന് എഴുപതിനായിരംതിരൂരങ്ങാടി: എട്ട് വിവാഹം കഴിച്ച വിവാഹവീരനെ പോലീസ് പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ധീഖ് എന്ന പ്രകാശനെന്ന(37) തട്ടിപ്പ് വീ5നാണ് ഇന്ന് തിരൂരങ്ങാടി പോലീസിന്റെ വലയിലായത്.

ഇയാളുടെ ഏഴാം ഭാര്യയായ പൂക്കിപ്പറമ്പ് കൊടക്കല്ല്് സ്വദേശി റംലയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. രണ്ടര മാസം മുന്‍പാണ് സിദ്ധീഖ് എന്ന പ്രകാശന്‍ റംലയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന തന്ത്രപൂര്‍വ്വം റംലയുടെ കയ്യില്‍ നിന്ന് 5 പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങിയത്. ഈ പണവും സ്വര്‍ണ്ണവും ഉപയോഗിച്ച് വടക്കാഞ്ചേരിയില്‍ വാങ്ങിയ രണ്ടര സെന്റ്് സഥലത്ത് ഷെഡ് കെട്ടി താമസിച്ച് പുതിയ വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അറസ്സിലായത്.
മ്യാരേജ് ബ്യൂറോകള്‍ വഴി പരസ്യം നല്‍കിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. റംലയെ വിവാഹം കഴിക്കാന്‍ കാര്‍മകത്വം വഹിച്ച മതപണ്ഡിതന് എഴുപതിനായിരം രൂപയാണ് ഇയാള്‍ നല്‍കിയതെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മതം മാറുന്നതിന് മുമ്പ് ഇയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.തൃശ്ശുര്‍ സ്വദേശി സുജാത, വരന്തരപ്പള്ളിയിലെ ഷീല എന്നിവരാണവര്‍. ഷീലയില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട്ട് വച്ച് മതം മാറി അബൂബക്കര്‍ സിദ്ധീഖായ ശേഷം ത്ൃശ്ശൂര്‍ സ്വദേശികളായ സുഭദ്ര, മല്ലിക, സരസു ലീല എന്നിവരെ വിവാഹം കഴിച്ചു.
തിരൂരങ്ങാടി എസ്‌ഐ എ സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top