തിരൂരങ്ങാടിയില്‍ തീ പാറിയ പോരാട്ടം

തിരൂരങ്ങാടി : വോട്ടെടുപ്പ് കഴിഞ്ഞു ഇനി കണക്കുകൂട്ടലിന്റെ മണിക്കൂറുകള്‍. തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി അവസാനിച്ചു. 88.6 ശതമാനമാണ് പോളിംഗ്.

നിലവില്‍ മെമ്പറായിരുന്ന കോണ്‍ഗ്രസ് പിന്‍തുണയുള്ള സ്വതന്ത്രന്‍ ചാത്തമ്പാടന്‍ അന്‍വര്‍ സാദത്ത് നവരപാടം ബസ്റ്റാന്റ് വിഷയത്തില്‍ രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

വീണ്ടും മത്സരിക്കാനെത്തിയ അന്‍വര്‍ സാദത്തും മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി തിരുനിലത്ത് അന്‍വറും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണിവിടെ നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കളത്തില്‍ വിനോദും മത്സരരംഗത്തുണ്ട് .

നാളെ രാവിലെ 8 മണിക്ക് തിരൂരങ്ങാടി ഗ്രാമ പഞ്ചായത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. രാവിലെ 9.30 മണിയോടെ ഫലം പുറത്തുവരുമെന്ന് കരുതുന്നു. ഇരുകൂട്ടരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Share news
error: Content is protected !!
Scroll to Top