Section

malabari-logo-mobile

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ 4 മരണം

HIGHLIGHTS : തിരു: തിരുവനന്തപുരം വട്ടപാറയില്‍ വാഹനപകടത്തില്‍ 4 പേര്‍ മരിച്ചു

തിരു: തിരുവനന്തപുരം വട്ടപാറയില്‍ വാഹനപകടത്തില്‍ 4 പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ സ്‌കോര്‍പ്പിയോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

കൊറ്റാമം സ്വദേശികളായ വിവേകാനന്ദന്‍(55) ഭാര്യ പന്മജം (43),വിഷ്ണു(20) സിന്ധുദേവ്(24) എന്നിവരാണ് മരിച്ചത്.

sameeksha-malabarinews

രാത്രി പെട്രോളിങ്ങിന് ഇറങ്ങിയ വട്ടപ്പാറ പോലീസാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടത്. നെടുംമങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ അഞ്ചപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!