Section

malabari-logo-mobile

ഒട്ടുമ്പുറം കെട്ടുങ്ങല്‍ പാലത്തിന് വെള്ളിയാഴ്ച തറക്കല്ലിടും

HIGHLIGHTS : താനൂര്‍:::

താനൂര്‍::: താനൂര്‍ നിയോജക മണ്ഡലത്തിലെ ഒട്ടുമ്പുറം ബീച്ചിനേയും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കെട്ടുങ്ങല്‍ പ്രദേശത്തേയും ബന്ധിപ്പിക്കുന്ന ഒട്ടുമ്പുറം കെട്ടുങ്ങല്‍ പാലത്തിന് 24ന് വെള്ളിയാഴ്ച വൈകുന്നേരം 3.00 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു തറക്കല്ലിടും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും.

നിര്‍ദ്ധിഷ്ട തീരദേശപാതയില്‍ പൂരപ്പുഴ അഴിമുഖത്ത് നിര്‍മ്മിക്കുന്ന ഈ പാലത്തിന് 26 കോടി 70 ലക്ഷം രൂപ ചെലവു വരും. നബാഡിന്റെ ധനസഹായത്തോടെയാണ് ഈ പാലം നിര്‍മ്മിക്കുന്നത്. 7 സ്പാനുകളിലായി നിര്‍മ്മിക്കുന്ന ഈ പാലത്തിന് 210 മീറ്റര്‍ നീളവും 8 മീറ്റര്‍ വീതിയും ഉണ്ടാകും. ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാലങ്ങളോട് കൂടിയാണ് പാലം നിര്‍മ്മിക്കുന്നത്. അപ്രോച്ച് റോഡുകളും ഉണ്ടാകും. ഈ പാലം നിലവില്‍ വരുന്നതോടെ ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ഒട്ടുമ്പുറം ടൂറിസം പദ്ധതിക്ക് കൂടുതല്‍ വികസന സാധ്യതകള്‍ ഉണ്ടാകും.

sameeksha-malabarinews

പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞ താനൂര്‍ ഫിഷിംഗ് ഹാര്‍ബറിലേക്ക് കോഴിക്കോട് ഭാഗത്തുനിന്നുള്ള ഏറ്റവും സുരക്ഷിത ഗതാഗത മാര്‍ഗവും ഇതായിരിക്കും. ചടങ്ങില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍, കുട്ടി അഹമ്മദ് കുട്ടി,ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് തുടങ്ങിയ ജലപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!