Section

malabari-logo-mobile

തിരുവനന്തപുരം മാലിന്യപ്രശ്‌നം ; നഗരസഭാ ഓഫീസില്‍ സംഘര്‍ഷം.

HIGHLIGHTS : തിരു : തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് നഗരസഭാ കവാടം ഉപരോധിച്ച

തിരു : തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നത്തെ തുടര്‍ന്ന് നഗരസഭാ കവാടം ഉപരോധിച്ച കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ എത്തി. പ്രശ്‌നത്തെ തുടര്‍ന്ന നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാരും കൗണ്‍സിലര്‍മാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 3 നഗരസഭാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ള മാലിന്യപ്രശന പരിഹാരത്തിനായുള്ള പദ്ധതികളോട് നഗരസഭ സഹകരിക്കുക, മേയര്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാവിലെ 9 മണിയോടെ നഗരസഭാ കവാടം ഉപരോധിച്ചത്.

sameeksha-malabarinews

ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയ ജീവനക്കാരെ ഓഫീസിനകത്തേക്ക് കടത്തിവിടാന്‍ കൗണ്‍സിര്‍മാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കൗണ്‍സില്‍മാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങകയായിരുന്നു. ഇതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തില്‍ കലാശഇക്കുകയായിരു്‌നു.

സംഭവത്തില്‍ വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചെന്ന് കാണിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!