താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അജ്ഞാത വസ്തു.

താനൂര്‍: താനൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ അജ്ഞാത വസ്തു. റെയില്‍വേ സിഗ്നല്‍ റൂമിന്റെ സണ്‍ഷെയ്ഡില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന്് പരിഭ്രാന്തരായ നാട്ടുകാരും റെയില്‍വേ ഉദ്യോഗസ്ഥരും താനൂര്‍ പോലീസ്‌റ്റേഷനില്‍ വിവരമറിക്കുകയായിരുന്നു

തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് പ്ലാസ്റ്റിക് കവര്‍ പരിശോധന നടത്തിയപ്പോഴാണ് കവറിനുള്ളില്‍ കെട്ടിവെച്ച തുണിക്കെട്ടായിരുന്നെന്ന് മനസിലായത്. ഇതോടെ ഏറെ നേരം നീണ്ടുനിന്ന പരിഭ്രാന്തിക്ക് അയവുവരികയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top