താനൂര്‍ റെയില്‍വേ മേല്‍പ്പാലം; ടോള്‍ ബൂത്ത് നിര്‍മാണം ഡിവൈഎഫ്‌ഐ തടഞ്ഞു

താനൂര്‍: ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രധിഷേധം ശക്തം. ടോള്‍ ബൂത്ത് നിര്‍മാണം ഡിവൈഎഫ്‌ഐ തടഞ്ഞു.

പലാം നിര്‍മ്മാണം അവസാനഘട്ടിത്തിലെത്തിയ സാഹചര്യത്തിലാണ് ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ നടപടി തുടങ്ങിയത്. മൂലക്കലില്‍ നിന്നും പാലത്തിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്നിടത്താണ് ടോള്‍ ബൂത്തിന് സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. നിശ്ചിത സ്ഥലം മാര്‍ക്ക് ചെയ്ത് കുറ്റിയടിച്ചു പ്രവൃത്തി തുടങ്ങാനുള്ള നീക്കമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. യാതൊരു കാരണവശാലും ബൂത്ത് കെട്ടി ടോള്‍ പിരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. മറ്റു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലുള്ള മേല്‍പാലത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

Share news
error: Content is protected !!
Scroll to Top