താനൂര്‍: ::ഒട്ടുംപുറത്ത് യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം കത്തികുത്തില്‍ കലാശിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒട്ടുപുറം സ്വദേശി ഫൈജാസിനാണ് കുത്തേറ്റത്. ഫൈജാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഫൈസല്‍ എന്ന യുവാവ് താനൂര്‍ സിഎച്ച്സി യില്‍ ചികില്‍സയിലാണ്. രണ്ട് ദിവസം മുമ്പ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ലീഗ്-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച വീണ്ടം പ്രശ്നമുണ്ടായത്. താനൂര്‍ പോലീസ് കേസെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



