Section

malabari-logo-mobile

തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കാന്‍ യോഗ്യനല്ല;ഉമ്മന്‍ചാണ്ടി

HIGHLIGHTS : തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കാന്‍ താന്‍ യോ...

umman chandiതിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ ഇരിക്കാന്‍ താന്‍ യോഗ്യനാവില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തനിക്കെതിരെയുളള ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തിന്‌ തന്നെ താന്‍ യോഗ്യനായിരിക്കുകയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

sameeksha-malabarinews

എംഐ ഷാനവാസ്‌ പറഞ്ഞതുപ്രകാരമാണ്‌ ബിജുവിനെ കണ്ടത്‌. എറണാകുളത്ത്‌ വെച്ച്‌ സംസാരിച്ചത്‌ രഹസ്യസ്വഭാവമുള്ള കാര്യമാണ്‌. തനിക്ക്‌ മാന്യതയുള്ളതിനാല്‍ പറഞ്ഞ കാര്യം പുറത്തുപറയുന്നില്ല.

ബിജു രാധാകൃഷണന്‍ ഇതുവരെ പറയാത്ത കാര്യങ്ങളാണ്‌ ഇപ്പോള്‍ പറയുന്നത്‌. ബിജുവിനെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്നതിന്റെ വൈരാഗ്യമാണ്‌. ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന്‌ ബിജു കരുതിയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

നീതി നടപ്പാക്കിയ മുഖ്യമന്ത്രി എന്ന നിലയിലേ പുറത്തുപോകു. ബിജുവിനെ ജയിലിടച്ചതില്‍ താന്‍ അഭിമാനിക്കുന്നു. ബിജു സി ഡി ഹാജരാക്കണം. അല്ലെങ്കില്‍ നിയമനടപടിക്ക്‌ പോകണമെന്നാണ്‌ അഭിപ്രായമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ തുറന്ന മനസാണ്‌. എല്ലാ കാര്യങ്ങളും പരിശോധിക്കും. മാധ്യമങ്ങളില്‍ വന്നതടക്കമുള്ള മുഴുവന്‍ കാര്യവും അന്വേഷിക്കുകയാണ്‌. ഇത്തരം വിപുലമായ ടേംസ്‌ ആന്‍ഡ്‌ റഫറന്‍സസ്‌ ഉള്ള മറ്റൊരു കേസും ഉണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ വിട്ടുവീഴ്‌ചയി്‌ല്ലാത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന ആഭ്യമന്തരമന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചു.

യുഡിഎഫ്‌ സര്‍ക്കാര്‍ വന്നതിന്‌ ശേഷമാണ്‌ ബിജുവിനെ അറസ്റ്റ്‌ ചെയ്‌തത്‌. സര്‍ക്കാരിനോടുള്ള വിരോധ്‌ം അവസം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. ആരോപണങ്ങള്‍ സര്‍്‌ക്കാരിന്‌ ഒരു പോറലും ഏല്‍പ്പിക്കില്ല. ഇത്‌ ജൂഡീഷ്യല്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തും. മൊഴിയുടെ ഒരുഭാഗം അടര്‍ത്തി അടിയന്തര പ്രമേയം കൊണ്ടുവരുന്നത്‌ ശരിയല്ലെന്നും ചെന്നിത്തല സഭയില്‍ പറഞ്ഞു.

അതേസമയം മാധ്യമങ്ങള്‍ ഉന്നതരുടെ പേരുകള്‍ ബ്രേക്കിങ്‌ ന്യൂസായി നല്‍കന്നു എന്നും ഇത്‌ നിയമം മൂലം നിരോധിക്കുവാന്‍ സാധിക്കുമോ എന്നും സ്‌പീക്കര്‍ എന്‍. ശക്തന്‍ നിയമസഭയില്‍ ചോദിച്ചു. ബ്രേക്കിങ്‌ ന്യൂസുകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ ചെന്നിത്തലയും പറഞ്ഞു.

ബിജു രാധാകൃഷ്‌ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!