തടിയുണ്ടോ..? ഡാ തടിയാ ഫ്രീയായി കാണാം.

നൂറുകിലോയില്‍ കൂടുതല്‍ തടിയുണ്ടോ… ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്… നിങ്ങള്‍ക്കൊരു സിനിമ ഫ്രീയായി കാണാം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ ഡാ.. തടിയാ കാണാനാണ് ഈ വ്യത്യസ്ത സൗജന്യ പാസ്സ്. കേരളത്തിലെ ഓരോ ജില്ലയിലെയും പ്രധാന റിലീസിങ്ങ് കേന്ദ്രങ്ങളിലാണ് ഈ സൗകര്യമുണ്ടായിരിക്കുക.

ഈ സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ തടിയന്‍മാര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം റിലീസ് ചെയ്യുന്ന ദിനത്തില്‍ നേരെ തിയ്യേറ്ററിലെത്തി അവിടെയുള്ള വെയ്യിങ് മെഷിനില്‍ കയറി തനിക്ക് 100 കിലോയില്‍ കൂടുതല്‍ ഭാരമുണ്ടന്ന് ഉറപ്പുവരുത്തുക. നേരെ തിയ്യേറ്ററില്‍ കയറി ഫ്രീയായി സിനിമ കാണുക. പക്ഷേ ആദ്യദിനത്തില്‍ ആദ്യ ഷോയ്ക്ക് മാത്രമാണ് ഈ സൗജന്യം.

തടിയന്‍മാരെ ഒരുകാര്യം കൂടി ഓര്‍ത്തുവെക്കുക. ഡിസംബര്‍ 21-ാം തിയ്യതിയാണ് ഡാ തടിയാ പ്രദര്‍സനത്തിനെത്തുക.

Share news
error: Content is protected !!
Scroll to Top