Section

malabari-logo-mobile

അതിര്‍ത്തി തര്‍ക്കം തീര്‍ന്നില്ല നാലാം ദിവസവും നായ കിണറ്റില്‍ തന്നെ

HIGHLIGHTS : പരപ്പനങ്ങാടി :ആള്‍മറയില്ലാത്ത കിണറ്റില്‍ നായ

പരപ്പനങ്ങാടി :ആള്‍മറയില്ലാത്ത കിണറ്റില്‍  നായ വീണ് ചത്തിട്ട് ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് ദിവസം നാലായിട്ടും ആര് പുറത്തെടുത്ത് മറവുചെയ്യണമെന്ന് തീരുമാനമാകാത്തതുകൊണ്ട് നാട്ടുകാര്‍ ദുരിതത്തിലായി.
പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനു പിറകുവശത്തെ ആള്‍മറയില്ലാത്ത കിണറിലാണ് നാലു ദിവസത്തോളമായി ഒരു നായ ചത്തുകിടക്കുന്നത്. റെയില്‍വേയുടെ കൈവശ ഭൂമിയിലുള്ള കിണറായതിനാല്‍ ചത്തനായയെ തങ്ങള്‍ക്ക് പുറത്തെടുക്കാന്‍ സാധിക്കുകയില്ലെന്നും റെയില്‍വേ ആവശ്യപ്പെടുകയാണെങ്ങള്‍ തങ്ങള്‍ നീക്കം ചെയ്യാമെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്.

നായ കിണറ്റില്‍ വീണ് ചത്ത വിവരം അറിഞ്ഞിട്ടുണ്ടെന്നും എടുത്തുമാറ്റാനുള്ള ജോലിക്കാരെ കിട്ടുന്നമുറയിക്ക് മാറ്റുമെന്നുമാണ് റെയില്‍വേയുടെ പ്രതികരണം.

sameeksha-malabarinews

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്നില്‍കണ്ട് തല്‍ക്കാലം കിണറ്റില്‍ പഞ്ചായത്ത് ബ്ലീച്ചിങ് പൗഡറും റെയില്‍വേ ഫിനോയിലും ഒഴിച്ചിട്ടുണ്ട്.

അതെ സമയം നാലു ദിവസമായിട്ടും നായയെ എടുത്തുമാറ്റാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. റെയില്‍വേ കോമ്പൗണ്ടിനകത്ത് പുതിയ ടിക്കറ്റ് കൗണ്ടറിന് പിന്‍വശത്തായി സ്ഥിതിചെയ്യുന്ന ആള്‍മറയില്ലാത്ത ഈ കിണറില്‍ ആളുകള്‍ വീണുപോകാനുളള സാധ്യതയുണ്ടെന്നും ഇത് ഉടന്‍ മണ്ണിട്ട് മൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!