പരപ്പനങ്ങാടി:ട്രോളിങ് നിരോധനം മൂലം തൊഴില്‍ രഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷിങ് ഹാര്‍ബറുകളിലെ അനുബന്ധ തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷാ ഫോം പൊന്നാനി/താനൂര്‍/പരപ്പനങ്ങാടി മത്സ്യഭവനുകളില്‍ ലഭിക്കും. അപേക്ഷ, ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബോട്ടുടമയുടെ ഒപ്പോടെ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ നല്‍കണം. കഴിഞ്ഞ വര്‍ഷം സൗജന്യ റേഷന്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. അവര്‍ക്ക് അതത് ഡിപ്പോകളില്‍ നിന്ന് റേഷന്‍ ലഭിക്കും. 2012 ല്‍ സൗജന്യറേഷന്‍ ലഭിച്ച തൊഴിലാളി ബോട്ടില്‍ ജോലി ചെയ്യുന്നില്ലെങ്കില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററെ അറിയിക്കണം.




