Section

malabari-logo-mobile

ട്രെയിനില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു;ജീവനക്കാര്‍ക്ക് തടവും പിഴയും

HIGHLIGHTS : പാലക്കാട്: പാലക്കാടു നിന്നും മംഗലാപുരത്തു നിന്നും

പാലക്കാട്: പാലക്കാടു നിന്നും മംഗലാപുരത്തു നിന്നും ട്രെയിനില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ശനിയാഴ്ചയാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. ഗുവാഹതി-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ പാലക്കാട് വെച്ചാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ട്രെയിന്‍ പാന്‍ട്രി കാര്‍ മാനേജര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഏഴ് ദിവസത്തെ തടവും 24500 രൂപ പിഴയും മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ചു.

sameeksha-malabarinews

പഴകിയ കോഴിയിറച്ചി, മുട്ട, പനീര്‍, പച്ചക്കറികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഭക്ഷണ സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്കയച്ചു. ഇതെ ട്രെയിനില്‍ നിന്നും രണ്ട് ദിവസം മുമ്പും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!