Section

malabari-logo-mobile

ടീച്ചര്‍മാര്‍ പച്ചയാകണം.

HIGHLIGHTS : കൊച്ചി : നാളെ എറണാകുളത്ത് നടക്കുന്ന എസ്എസ്എയുടെ

കൊച്ചി : നാളെ എറണാകുളത്ത് നടക്കുന്ന എസ്എസ്എയുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടചടങ്ങില്‍ പങ്കെടുക്കാന്‍ ടീച്ചര്‍മാര്‍ സെറ്റുമുണ്ടും പച്ച ബ്ലൗസുമിട്ട് വരണമെന്ന് ജില്ലാ വിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദമാകുന്നു.

ഓരോ ബ്ലോക്ക് റിസോഴ്‌സ് സെന്ററില്‍ നിന്നും നാലു വീതം ടീച്ചര്‍മാര്‍ ഇത്തരത്തില്‍ യൂണിഫോം ധരിച്ച് വരണമെന്നാണ് എറണാകുളം ജില്ലാ പ്രൊജക്ട് ഓഫീസറുടെ ഉത്തരവ്. ഈ ഉത്തരവിന്റെ കോപ്പി ഒരു ഇലക്ട്രോണിക്ക് മാധ്യമം പുറത്ത് വിട്ടതോടെ ശക്തമായ പ്രതിഷേധമാണ് വിദ്യഭ്യാസ വകുപ്പിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്.
കേരളത്തിലെ അധ്യാപകരെ അവഹേളിക്കുന്ന ഉത്തരവാണ് ഇതെന്നും മതേതര ബോധവും സംസ്‌കാരവുമുള്ള ജനതയാണ് കേരളത്തില്‍ ഉള്ളതെന്ന് ഓര്‍ക്കണമെന്നും കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഷാജഹാന്‍ പ്രതികരിച്ചു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

നാളെ ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബ് പങ്കെടുക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ ഈ ഉത്തരവിറക്കിയ ജില്ലാ പ്രൊജക്ട് ഓഫീസര്‍ അലിയാരെ സസ്‌പെന്റ് ചെയ്യാന്‍ വിദ്യഭ്യാസ മന്ത്രി വിദ്യഭ്യാസ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!