ബൈക്കിടിച്ച് പെണ്‍കുട്ടിയുടെ കൊലപാതകം ; ബന്ധു പിടിയില്‍

തിരു: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ലിജിയെന്ന 19 വയസ്സുള്ള പെണ്‍കുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ലിജിയുടെ ബന്ധുവാണ് പിടിയിലായ പ്രതി .

ജോലികഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വഴിയില്‍ വെച്ച് ഇയാള്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇത് ചെറുത്ത് രക്ഷപ്പെടാന്‍ശ്രമിച്ച പെണ്‍കുട്ടിയെ ബൈക്കിടിച്ച് വീഴ്ത്തി ദേഹത്തിലുടെ ബൈക്ക് കയറ്റി ഇയാള്‍ കടന്നു കളയുകയായിരുന്നു.

തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലിജി കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്.
വര്‍ക്കല മൈതാനം ഫാന്‍സി സെന്ററിലെ ജീവനക്കാരിയായിരുന്ന ലിജി .

 

Share news
error: Content is protected !!
Scroll to Top