Section

malabari-logo-mobile

തീരദേശമേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും-മന്ത്രി കെ.ബാബു

HIGHLIGHTS : പരപ്പനങ്ങാടി : തീരദേശ മേഖലയില്‍

പരപ്പനങ്ങാടി : തീരദേശ മേഖലയില്‍ അടിസ്ഥാന സൗകര്യം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ഫിഷറീസ്-ഹാര്‍ബര്‍ വകുപ്പു മന്ത്രി കെ.ബാബു അിറയിച്ചു. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ചാപ്പപ്പടി ഫിഷറീസ് ആശുപത്രി ഐ.പി ബ്ലോക്കിന്റെയും ആലുങ്ങല്‍ ബീച്ച് കുടിവെള്ള പദ്ധതിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 2000 ടോയ്‌ലറ്റുകള്‍ ഈ മേഖലയില്‍ നിര്‍മിക്കും മത്സ്യ ഗ്രാമപദ്ധതി പരിപ്പനങ്ങാടിയിലും നടപ്പിലാക്കുമെന്നും അദ്ദേഹം അിറയിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം എ.കെ.അബ്ദുറഹിമാന്‍, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനെജിങ് ഡയറക്റ്റര്‍ ഡോ.കെ.അമ്പാടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സീനത്ത്ആലിബാപ്പു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സതീഷ് കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രിതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!