Section

malabari-logo-mobile

ജെഎന്‍യു സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന്‌ ഹൈക്കോടതി

HIGHLIGHTS : ദില്ലി: ജവഹര്‍ലാന്‍ നെഹറു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ കനയ്യ കുമാറിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ...

JNU.ദില്ലി: ജവഹര്‍ലാന്‍ നെഹറു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ കനയ്യ കുമാറിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

കനയ്യ കുമാറിനെ കസ്‌റ്റഡിയിലെടുത്ത ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെയും പ്രശനങ്ങളുടെയും സ്‌ത്യാവസ്ഥ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന ആവശ്യവും കോടതി തള്ളി. ദില്ലി പോലീസ്‌ കേസ്‌ അന്വേഷിക്കുന്നതിനാല്‍ എന്‍ഐഎ വേണ്ടെന്ന്‌ കോടതി വ്യക്തമാക്കി. ജെഎന്‍യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണം, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിവയെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എ അഗ്‌നിഹോത്രി എന്നയാളുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ദില്ലി പൊലീസ് കേസ് ശരിയായ രീതിയില്ല അന്വേഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിന്റെ കസ്റ്റഡി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും ആര്‍എസ്എസ് അനുഭാവികളായ അഭിഭാഷകര്‍ അക്രമിച്ചതിനാല്‍ കനയ്യ കുമാറിനെ ഇന്നലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാനായില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!