Section

malabari-logo-mobile

ജൂറി അംഗങ്ങള്‍ ലോകസിനിമയെ കുറിച്ച് അറിവുള്ളവരായിരിക്കണം; ജോയ് മാത്യു

HIGHLIGHTS : കോഴിക്കോട്: ലോകസിനിമകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന്

കോഴിക്കോട്: ലോക സിനിമകള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്ന് ബോധമുള്ള ജൂറി അംഗങ്ങളായിരിക്കണം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ഉണ്ടായിരിക്കേണ്ടതെന്ന് ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു.  കോഴിക്കോട് പ്രസ്സ് ക്ലബ്ബ് ഷട്ടറിന്റെ അണിയറ ശില്‍പികള്‍ക്കും അഭിനേതാക്കള്‍ക്കും നല്‍കിയ സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഈ വിഷയം ഉയ്ര്‍ത്തി കാട്ടിയത്

ജ്യൂറി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ മിനിമം രണ്ട് അന്ത്ാരാഷ്ട്ര ചലച്ചിത്രമേളകളിലെ ചിത്രങ്ങളെങ്കിലും കണ്ടിരുന്നാല്‍ നന്നായിരിക്കുമെന്ന് ജോയ് മാത്യുപറഞ്ഞു.

sameeksha-malabarinews

പുതിയ പല ചിത്രങ്ങളും സൂക്ഷ്മമായി ദൃശ്യ-ശ്രാവ്യ ബോധം ആവശ്യപ്പെടുന്നവയാണ്. ഇത്തരം ചിത്രങ്ങളെ ചില ജൂറിയംഗങ്ങള്‍ വിലയിരുത്തുന്നത് കാണുമ്പോള്‍ ഇനി മുതല്‍ ഇത്തരം കമ്മിറ്റികളിലെടുക്കുന്നവര്‍ ഇഎന്‍ടി സര്‍ടിഫിക്കറ്റ് കൂടി ഹാജരാക്കുന്നത് നന്നായിരിക്കുമെന്ന് ജോയ് മാത്യു പറഞ്ഞു.

2012 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്് ഷട്ടര്‍ ആയിരുന്നു.

ചടങ്ങില്‍ കോഴിക്കോട് പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികള്‍ക്ക് പുറമെ ജോയ് മാത്യു ഷട്ടറിന്റെ നിര്‍മാതാവ് സരിത ആന്‍ തോമസ്, അഭിനേതാക്കളായ ലാല്‍, സജിത മഠത്തില്‍, നിഷാ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!