Section

malabari-logo-mobile

ജി.കെ.എസ്.എഫ്.: വ്യവസായ പ്രദര്‍ശന-വിപണനമേള ആരംഭിച്ചു

HIGHLIGHTS : തിരു: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ്

തിരു: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വ്യവസായ പ്രദര്‍ശന-വിപണനമേള ആരംഭിച്ചു. അഞ്ച് ദിവസത്തെ മേള വി.ജെ.ടി. ഹാളില്‍ വിനോദസഞ്ചാരവികസന വകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേള 14-ന് സമാപിക്കും. തിരുവനന്തപുരം ജില്ലാ വ്യവസായകേന്ദ്രവും ജി.കെ.എസ്.എഫും സംയുക്തമായാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭകരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായുണ്ട്.

ഉദ്ഘാടന ചടങ്ങില്‍  കെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ജി.കെ.എസ്.എഫ്. ഡയറക്ടര്‍ യു.വി. ജോസ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ രമേഷ്ചന്ദ്രന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ വിജയകുമാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ്  ഐ.എ. പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

സ്വയംവ്യവസായ സംരംഭകരായ വനിതകളുടെ അച്ചാര്‍, അരിപ്പൊടി, കപ്പപ്പൊടി തുടങ്ങിയ ഭക്ഷ്യവിഭവങ്ങളും ചെറുകിട വ്യവസായ സംരംഭകരുടെ ഇന്‍ഡക്ഷന്‍ കുക്കര്‍, മില്‍ക്കിങ്ങ് മെഷീന്‍, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നിയന്ത്രണ യന്ത്രങ്ങള്‍, ഖാദി-ഗ്രാമവ്യവസായ സംരംഭകരുടെ രാമച്ചത്തത്തില്‍ നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങള്‍, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവ വിപണനമേളയിലുണ്ട്. വിപണനമേളയില്‍ ഉപഭോക്താക്കള്‍ക്ക്  ജി.കെ.എസ്.എഫിന്റെ സമ്മാനകൂപ്പണുകളും നല്‍കും.

പ്രാദേശികാടിസ്ഥാനത്തില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും പുത്തന്‍ വിപണി കണ്ടെത്തുന്നതിനുമായാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വ്യാപാരമേള സംഘടിപ്പിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!