Section

malabari-logo-mobile

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസത്തിലേക്ക്

HIGHLIGHTS : തിരു: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ

തിരു: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഇടതനുകൂല സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.

ജീവനക്കാരുമായി ധനമന്ത്രി കെ എം മാണി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുമെന്ന് കെഎം മാണി പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി ഇത് നിഷേധിച്ചിരിക്കുകയാണ്. മുമ്പ് പറഞ്ഞ നിലപാടില്‍ യാതൊരുമാറ്റവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും 13 ന് ചര്‍ച്ച നടത്തുമെന്നും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

sameeksha-malabarinews

പങ്കാളിത്ത പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ നടപ്പാക്കുമെന്നും ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാല്‍ തുറന്ന് മനസോടെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കെ.എം മാണി പറഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.

ബി.ജെ.പി അനുകൂലസംഘടനയായ ഫെറ്റോ സമരത്തില്‍ നിന്ന് പിന്‍മാറി. ഫെറ്റോയുടെ കീഴിലുള്ള 15 സര്‍വ്വീസ് സംഘടനകളാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സംഘടനകള്‍ വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുത്ത 65 പ്രധാന അധ്യാപകരെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. അതേസമയം സമരം ഏറ്റെടുക്കാനും വിജയിപ്പിക്കാനും ഇടപെടാനുമായി എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്‌ഐ അനിശ്ചിതകാല പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!