ജമ്മുവില്‍ സൈനിക താവളത്തിനു നേരെ ഭീകരാക്രമണം; 3 സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍മൂന്ന് സൈനികരും ഒരു ഭീകരണനും കൊല്ലപ്പെട്ടു. നഗ്രോതയിലെ സൈനിക താവളത്തിനു നേര്‍ക്ക് പുലര്‍ശച്ചയാണ് ഭീകരാക്രമണം ഉണ്ടായത്. നുഴഞ്ഞു കയറിയ ഭീകരര്‍ സൈനിക താവളത്തിനു നേര്‍ക്ക് വെടിവെച്ചു.സൈന്യം തിരിച്ചും വെടിവച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ജമ്മുവില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് നഗ്രോത.

നാല് ഭീകരര്‍ സൈനിക താവളത്തില്‍ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജജിതമാക്കി. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകള്‍ അടച്ചിട്ടു.  എത്ര ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത് എന്നു വ്യക്തമായിട്ടില്ല. ഇന്നലെ ഹന്ദ്വാരയില്‍ ആക്രമണം ഉണ്ടായിരുന്നു.

അതേസമയം സാംബ പ്രദേശത്തുണ്ടായ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ഒഴിപ്പിച്ചു തുടങ്ങി.
 

Share news
error: Content is protected !!
Scroll to Top