Section

malabari-logo-mobile

ചേളാരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു.

HIGHLIGHTS : ചേളാരി: ചേളാരിക്കും പടിക്കലിനുമിടയില്‍ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു.

ചേളാരി: ചേളാരിക്കും പടിക്കലിനുമിടയില്‍ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ക്കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് പൂത്തോളിപറമ്പില്‍ രാജു വില്ലയില്‍ ദേവരാജന്‍(60), മകള്‍ രേഖ(30), മരുമകന്‍ ദേവരാജന്‍(38) എന്നിവരാണ് മരിച്ചത്. ദേവരാജന്റെ ഭാര്യ രാജലക്ഷ്മി(52)ക്കാണ് പരിക്കേറ്റത്.

ഇന്നുച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്.തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ തെന്നിമാറി ലോറിയുടെ മുന്‍വശത്ത് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ എതിര്‍ദിശയിലേക്ക് 10 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു.

sameeksha-malabarinews

ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ നാട്ടുകാര്‍ പുറത്തെടുത്തത്. ഒരാള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

മോട്ടര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ കോഴിക്കോട് ജില്ലാ ജോയിന്‍ സെക്രട്ടറിയാണ് മരിച്ച ദേവരാജന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!