Section

malabari-logo-mobile

ചുങ്കപ്പാത വിരുദ്ധ സമരം ശക്തമാക്കും: സമരസമിതി 

HIGHLIGHTS : കുറ്റിപ്പുറം: 3 ജില്ലകളിൽ നിന്നും വൻ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മർദ്ദിച്ചൊതുക്കി 45 മീറ്റർ ടോൾ റോഡിന്...

കുറ്റിപ്പുറം: 3 ജില്ലകളിൽ നിന്നും വൻ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മർദ്ദിച്ചൊതുക്കി 45 മീറ്റർ ടോൾ റോഡിന് സ്ഥലമെടുപ്പ് സർവെ ആരംഭിച്ച സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ജില്ലയിൽ 1500 ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സർവ്വെ നടക്കുമ്പോൾ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ബി.ഒ.ടി മാഫിയയുടെ ദല്ലാൾമാരായി അധപതിച്ചിരിക്കുകയാണെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി.
ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സർക്കാർ ദേശീയപാത സ്വകാര്യവൽക്കരിക്കുവാൻ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശിയ പാത സംരക്ഷണ സമിതി ചെയർമാൻ ഡോ: ആസാദ് പറഞ്ഞു.പരാതികൾ പരിഗണിച്ച് തീർപ്പാക്കിയതിനു ശേഷം സർവെ നടത്തുകയെന്ന ഇരകളുടെ ന്യായമായ ആവശ്യം പോലും നേടിക്കൊടുക്കുവാൻ സാധിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാപ്പ് പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ എം.എൽ എ മാരുടെയും എം.പിമാരുടെയും വീടുകളിലേക്ക് ഇരകളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!