തിരൂരങ്ങാടി: ഓര്‍മ്മയുടെ മണിച്ചെപ്പുനിറയെ കൗമാര കാലത്തിന്റെ സൗഹൃദങ്ങള്‍ നിറച്ചുവെച്ചവര് സൗദാബാദിന്റെ മണ്ണിലേക്ക് തിരിച്ചുവന്നു. പൊട്ടിച്ചിരിച്ച്…കെട്ടിപ്പിടിച്ച്..കണ്ണുനിറഞ്ഞ് ..അവര്‍ വീണ്ടും കലാലയ മുറ്റത്ത് ഒത്തുചേര്‍ന്നു.
അരനൂറ്റാണ്ടോളം പാരമ്പര്യമുള്ള തിരൂരങ്ങാടി പോക്കര്‍സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജിന്റെ ഗോളബല്‍ അലുമിനി മീറ്റ് ചരിത്രമായി മാറി. 1968 മുതല്‍ 2013 വരെ ഈ കലാലയത്തില്‍ നിന്ന് പടിയിറങ്ങിപ്പോയ ആയിരങ്ങളാണ് തങ്ങളുടെ ഗുരുക്കന്മാരെയും സഹപാഠികളെയും കാണാനെത്തിയത്.
ഇന്ന് രാവിലെ 9 മണിയോടെ കലാലയ മുറ്റത്ത് 44 പതാകളുയര്ത്തിയാണ് മീറ്റിന് തുടക്കമായത്. രജിസ്ട്രേഷന് നടത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കനുവദിച്ച ക്ലാസ് റൂമുകളിലേക്ക് പ്രവേശിച്ചു. ജിജ്ഞാസയോടെ കടന്നു വന്നവര്‍ നിമിഷങ്ങള്‍ക്കകം പഴയകൗമാരക്കാരാകുന്നത് എല്ലായിടത്തെയും പൊതു കാഴ്ചയായി.
മക്കളുടെ കൈപിടിച്ച് വരുന്ന പ്രായമായ വിദ്യാര്‍ത്ഥികളെയും കൈകുഞ്ഞുങ്ങളുമായെത്തിയ പുതിയ വിദ്യാര്‍ത്ഥികളും ക്ലാസില്‍ കയറാതെ നടക്കുന്നത് കാണാമായിരുന്നു. അച്ചടക്കത്തോടെ നടന്ന ക്ലാസുകള്‍ പലതും പ്രായമുള്ലവരുടേത് തന്നെയായിരുന്നു. 68 ബാച്ചിലെ ‘കുട്ടികള്‍’ തങ്ങളുടെ അധ്യാപകനെകൊണ്ട് ക്ലാസും എടുപ്പിച്ചു. ചില ക്ലാസ് റുമുകള്‍ സംഗീതസാന്ദ്രമായിരുന്നു
ഇന്ന് സമൂഹത്തിന്റെ നാനാതൂറകളിലും കഴിവു തെളിയിച്ച പ്രഗ്ല്ഭരായ നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരില്‍ ഉണ്ടായിരുന്നു
എംഎല്‍എമാരായ കെടി ജലീലിലും ഷംസൂദ്ധീനും സജീവമായി രംഗത്തുണ്ടായിരുന്നു.
ഇതിനിടെ ക്യാമ്പസിനകത്ത് ചില പ്രകടനങ്ങളും നടക്കുന്നത് കണ്ടു. ചിലര്‍ ആദ്യമായ് ദിനേശ്ബീഡി വിലിച്ച കോളേജിന്റെ പിറകിലെ പാറപ്പുറങ്ങള്‍ തേടിപോകുന്നതും പഴയ പ്രണയമൂലകളില് നിന്ന് നെടുവീര്‍പ്പിടുന്നതും കാണാമായിരുന്നു.
ഉച്ചക്ക് ശേഷം നടന്ന അധ്യാപകരെ ആരാധിക്കുരുസാഗരവും ഏറെ ശ്രദ്ധേയമായി. രാത്രിയില്‍ വിവധ ഘട്ടങ്ങളില്‍ പഠിച്ച കലാകാരന്മാര് അണിനിരന്ന കലാപരിപാടികളും അരങ്ങേറി
പിഎസ്എംഒ കോളേജ് ഗ്ലോബല്‍ അലൂംനി മീറ്റ് മലബാറിന്യൂസിന്റെ ക്യാമറ കണ്ണിലൂടെ…






