ചരക്ക് ലോറി ഓംനി വാനിലിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാത തലപ്പാറ വലിയപറമ്പില്‍ ചരക്ക് ലോറി ഓംനി വാനിലിടിച്ചു ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോഡൂര്‍ മങ്ങാട്ടുകുലം പൂവല്ലൂര്‍ ഖാദര്‍ ഹാജിയുടെ മകന്‍ മൂസ്സക്കുട്ടി (53)യാണ് മരിച്ചത്. മൂസ്സക്കുട്ടിയുടെ ഭാര്യ ഷംസാദ് ബീഗം (40), തോരപ്പ ഉസ്മാന്‍ ഹാജി (60), പൂവ്വല്ലൂര്‍ അബ്ദുല്‍ മജീദിന്റെ ഭാര്യ സാബിറ (37), തോരപ്പ ഫിറോസിന്റെ ഭാര്യ റജീഷ (22), മകള്‍ ടീന (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഇന്ന് വൈകുന്നേരം 3.30 ന് വലിയപറമ്പ് പള്ളിക്ക് സമീപത്ത് വെച്ചായിരന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ഓംനി വാനില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ മൂസ്സക്കുട്ടിയേയും ഉസ്മാന്‍ ഹാജിയേയും കോട്ടക്കല്‍ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മൂസ്സക്കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചു.

 
അപകടത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top