ഗുവഹാത്തിയില്‍ കൗമാരക്കാരിയെ പരസ്യമായി പീഡിപ്പിച്ച സംഭവം അഞ്ച്‌പേര്‍കൂടി പിടിയില്‍

ഗുവാഹത്തി : സുഹൃത്തിന്റെ ജന്മ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഗുവഹാത്തിയിലെ തിരക്കേറിയ തെരുവില്‍ വെച്ച് രാത്രിയില്‍ അടിച്ചും, നിലത്തിട്ട് വലിച്ചും വസ്ത്രമുരിഞ്ഞും ക്രൂരമായ പീഢിപ്പിച്ച കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. ബാക്സ ജില്ലയില്‍ നിന്നും നാല്‍ബറി, ഷില്ലോംഗ് മേഖലകളില്‍ നിന്നുമാണ് ഇവരെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരുടെ എണ്ണം 12 ആയി. എന്നാല്‍ കേസിലെ മുഖ്യപ്രതി അമര്‍ജ്യോതി കലീത ഒഡിഷയിലേക്ക് കടന്നതായാണ് വിവരം.

 

സംഭവം ആസൂത്രണംചെയ്യുന്നതില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ന്യൂസ്ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് കഴിഞ്ഞ ദിവസം ജോലി രാജിവച്ചിരുന്നു. നിയോഗിനേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനേയും ഉടന്‍ ചോദ്യംചെയ്യുമെന്ന് അസം സര്‍ക്കാര്‍ കേന്ദ്രത്തെഅറിയിച്ചു

 

അതെ സമയം അക്രമത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പേരുംമേല്‍ല്‍വിലാസവും ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌

Share news
error: Content is protected !!
Scroll to Top