കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചുമതലയേറ്റു.

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2012-13 വര്‍ഷത്തെ യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു.

സര്‍വകലാശാലയിലെ ഇ എംഎസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രോ. വൈസ്ചാന്‍സിലര്‍ കെ. രവീന്ദ്രനാഥ് സ്ത്യവാചകം ചൊല്ലിക്കൊടുത്തു.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ എം സമീഷ്(ചെയര്‍മാന്‍), തൃശൂര്‍ ശ്രീകേരള വര്‍മ കോളേജിലെ ആന്‍സണ്‍ സി ജോയ് (വൈസ് ചെയര്‍മാന്‍), ഗുരുവായൂര്‍ ശ്രീകൃഷണ കോളേജിലെ പി അനൂപ്(ജനറല്‍ സെക്രട്ടറി),മഞചേരി എന്‍എസ്എസ് കോളേജിലെ വി ആതിര(ലേഡി വൈസ് ചെയര്‍മാന്‍),ചുങ്കത്തറ മാര്‍ത്തോമ കോളേജിലെ വി ലക്ഷമി(ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ചുമതലയേറ്റത്.

 

Share news
error: Content is protected !!
Scroll to Top