Section

malabari-logo-mobile

ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിലും പ്രവേശനം

HIGHLIGHTS : സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ   സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌...

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ   സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്കും ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും 9 മുതൽ www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. സെക്രട്ടേറിയൽ പ്രാക്ടീസിന്റെ പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ രജിസ്‌ട്രേഷൻ ഫീസ് ആയ 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് നാല് മണിക്കുള്ളിൽ സമർപ്പിക്കണം.

ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രജിസ്‌ട്രേഷൻ ഫീസ് 25 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ ആഗസ്റ്റ് 31ന് വൈകിട്ട് നാലിനകം സർപ്പിക്കണം. എസ്.എസ്.എൽ.സിയാണ് രണ്ട് കോഴ്‌സുകളുടെയും അടിസ്ഥാന യോഗ്യത.
കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in  എന്നിവയിൽ  ‘Institutions & Courses’  എന്ന ലിങ്കിൽ ലഭ്യമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!