ഗദ്ദാഫിയെ പിടികൂടിയ യുവാവ് കൊപ്പെട്ടു.

മിസ്രാത്താ:  മുഅമര്‍ ഗദ്ദാഫിയെ ഒളിവിടത്തില്‍നിന്ന് പിടികൂടിയ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒംറാന്‍ ബെന്‍ ഷാബാന്‍ (22). ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ ഇയാളുടെ മൃതശരീരം ഇവിടേക്ക് കൊണ്ടുവന്നു.

ഇയാളുടെ ജന്മനാടായ മിസ്രാത്തായില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇയാളുടെ ജന്മനാടായ സിര്‍ത്തില്‍ ഒളിവിലായിരുന്ന ഗദ്ദാഫിയെ വലിച്ച് പുറത്തിട്ടത് ഷാബാനായിരുന്നു. വിമതര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗദ്ദാഫിയെ വധിച്ചു.

ഇതിന് പ്രതികാരമായി ഷാബാനെ ജൂലായില്‍ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടുപോയി. അതീവഗുരുതരാവസ്ഥയിലായ ഇയാളെ ഒരാഴ്ച മുമ്പാണ് മോചിപ്പിച്ചത്. കഴിത്തിലും വയറിലും ഇയാള്‍ക്ക് വെടിയേറ്റു ചികിത്സ തുടര്‍ന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top