Section

malabari-logo-mobile

ഇരുട്ടടി തലങ്ങും വിലങ്ങും

HIGHLIGHTS : തിരു: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍

ലോഡ്‌ഷെഡിങും വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനയും വരുന്നു.

രാവിലെയും വൈകീട്ടും.

sameeksha-malabarinews

തിരു: സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വൈദ്യുതി ബോര്‍ഡിന്റെ ഉന്നതതല യോഗത്തില്‍ ധാരണയായി. മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും വൈദ്യുതി വകുപ്പ് രൂപം നല്‍കി. ഈ വിഷയം ഇന്ന് നടക്കുന്ന മതന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. രാവിലെയും രാത്രിയിലുമായിരിക്കും ഒരു മിണിക്കൂര്‍ ലോഡ്‌ഷെഡിങ.്

200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപഭോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യാവസായ- വാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതിമാത്രമേ നിലവിലുള്ള നിരക്കില്‍ നല്‍കു. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായിട്ടുണ്ട്.

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അരമണിക്കൂറും വൈകുന്നേരം ആറിനും പത്തിനു മിടയ്ക്ക് അരമണിക്കൂര്‍ ലോഡ്‌ഷെഡിങ്ങാണ് ഉണ്ടായിരിക്കുക. ഇപ്പോള്‍ ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് തുടരുകയാണ്. ഇത് പലയിടങ്ങളിലും ഒരുമണിക്കൂറിലധകമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!