Section

malabari-logo-mobile

ഗംഗാധരന്‍മാഷുമൊത്തൊരുപകല്‍

HIGHLIGHTS : പരപ്പനങ്ങാടി: പ്രശസ്‌ത ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍മാഷിന്റെ വീട്ടുമുറ്റത്ത്‌ അദേഹത്തെ ആദരിക്കാന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. ഏപ്രി...

m.gangadaranപരപ്പനങ്ങാടി: പ്രശസ്‌ത ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍മാഷിന്റെ വീട്ടുമുറ്റത്ത്‌ അദേഹത്തെ ആദരിക്കാന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒത്തുചേരുന്നു. ഏപ്രില്‍ 24 ന്‌ ഞായറാഴ്‌ച രാവിലെ അദേഹത്തിന്റെ പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തിലാണ്‌ ഒത്തുകൂടല്‍. മാഷിന്റെ ചിന്തയുടെയും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളുടെയും പ്രസക്തിയെയും രീതികളെയും കുറിച്ചും സംവദിക്കാന്‍ കേരളത്തിലെ സാംസ്‌ക്കാരിക സാഹിത്യ മണ്ഡലങ്ങളിലെ നിരവധി പ്രമുഖര്‍ ഈ കൂട്ടായിമയോട്‌ സംവദിക്കും. മാഷുടെ ജീവിതത്തെക്കുറിച്ചും ചരിത്രകാരന്‍ എന്ന നിലയിലുള്ള സംഭാവനകളെ കുറിച്ചും അദേഹത്തിന്റെ സഹോദരി പുത്രന്‍കൂടിയായ പ്രശസ്‌ത ചരിത്രകാരന്‍ ഡോ.എം.ജി.എസ്‌ നാരായണന്‍ സംസാരിക്കും. ചടങ്ങിലെ വിവധ സെഷനുകളില്‍ കവി കല്‍പ്പറ്റനാരായണന്‍, സിവിക്‌ ചന്ദ്രന്‍, ഡോ.ഖദീജ മുംതാസ്‌,എംഎന്‍ കാരശേരി എന്നിവര്‍ സംസാരിക്കും.

ഗംഗാധരന്‍ മാസ്‌റ്റര്‍ സുഹൃദ്‌ സമിതിയാണ്‌ കൂട്ടായിമ ഒരുക്കുന്നത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!