ഖുശ്ബുവിന്റെ വീടിനുനേരെ ആക്രമണം.

ചെന്നൈ: നടി ഖുശ്ബുവിന്റെ ചെന്നൈയിലുള്ള വീടിന് നേരെ ആക്രമം. ഇരുപതോളം വരുന്ന ഒരു സംഘം ഇന്നുച്ചയോടെ ഇവരുടെ വീട്ടിലേക്ക് കയറി വീടിനുനേരെ കല്ലെറിയുകയായിരുന്നു.

ഡിഎംകെ യുടെ സജീവ പ്രവര്‍ത്തകയായ ഖുശ്ബു ഒരുമാസികയ്ക്ക നല്‍കിയ അഭിമുഖത്തില്‍ കരുണാനിധിയുടെ പിന്‍ഗാമിയായി സ്റ്റാലിനെ നിയമിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് വീടാക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ പോലീസിന്റെ ഈ നിഗമനം ഡിഎംകെ നിഷേധിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top