Section

malabari-logo-mobile

കുടിവെള്ള ദുരുപയോഗം: നിരീക്ഷണത്തിന് സ്‌ക്വാഡ്

HIGHLIGHTS : മലപ്പുറം:ജില്ലയില്‍ കുടിവെള്ളക്ഷാമം

മലപ്പുറം:ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിക്കുന്നു. ജില്ലയിലെ നദികളില്‍ നിന്നും പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് അനധികൃതമായി വെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സ്‌ക്വാഡ് രൂപവത്കരിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് നിര്‍ദേശിച്ചത്.

ഇതു പ്രകാരം ജല അതോറിറ്റി, ജലസേചനം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകള്‍ സംയുക്തമായി സ്‌ക്വാഡ് രൂപവത്കരിച്ച് നിരീക്ഷണം നടത്തും. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഈ ഓഫീസുകളുമായി ബന്ധപ്പെടാമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

sameeksha-malabarinews

കൃഷിയാവശ്യങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി നല്‍കുന്ന പമ്പിങ് ലൈസന്‍സ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കന്നുകാലികളും വാഹനങ്ങളും കഴുകുന്നതിനും ലൈസന്‍സില്‍ അനുവദിച്ചില്ലാത്ത കാര്യങ്ങള്‍ക്കും ശുദ്ധജലം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പമ്പ് സെറ്റുകള്‍ കണ്ടു കെട്ടുകയും വാട്ടര്‍ അതോറിറ്റി കണക്ഷന്‍ റദ്ദാക്കുകയും ചെയ്യാന്‍ സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!