Section

malabari-logo-mobile

ഖത്തറില്‍ 12 ഇന്ത്യക്കാര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കി വിട്ടയച്ചു

HIGHLIGHTS : ദോഹ: ഖത്തറില്‍ തടവുകാരായിരുന്ന 12 ഇന്ത്യക്കാരെ പൊതുമാപ്പ്‌ നല്‍കി വിട്ടയച്ചു. ദോശീയ ദിനത്തോടനുബന്ധിച്ച്‌ അമീര്‍ പൊതുമാപ്പ്‌ പ്രഖ്യാപിക്കുകയായിരുന്ന...

Untitled-2 copyദോഹ: ഖത്തറില്‍ തടവുകാരായിരുന്ന 12 ഇന്ത്യക്കാരെ പൊതുമാപ്പ്‌ നല്‍കി വിട്ടയച്ചു. ദോശീയ ദിനത്തോടനുബന്ധിച്ച്‌ അമീര്‍ പൊതുമാപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു. അമ്പത്‌ തടവുകാര്‍ക്കാണ്‌ പൊതുമാപ്പ്‌ നല്‍കിയത്‌. ഇവരിലാണ്‌ 12 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത്‌. ഖത്തറിലെ ഇന്ത്യന്‍ എംബസി ചാര്‍ജ്ജ്‌ ദി അഫയേഴ്‌സ്‌ ആര്‍ കെ സിങ്ങാണ്‌ ഇക്കാര്യം അറിയിച്ചത്‌.

കഴിഞ്ഞ റമദാനില്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഏഴ്‌ ഇന്ത്യക്കാര്‍ക്ക്‌ അന്ന്‌ മോചനം ലഭിച്ചിരുന്നു. റമദാനിലും ദേശീയ ദിനത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണയാണ്‌ അമീര്‍ പൊതുമാപ്പ്‌ നല്‍കാറുള്ളത്‌.

sameeksha-malabarinews

2015 മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍ തടവുകാരുടെ കൈമാറ്റക്കരാറില്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം ഖത്തര്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നാണ്‌ സൂചന. കഴിഞ്ഞ റമദാനില്‍ അമീര്‍ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ ആല്‍ഥാനി പൊതുമാപ്പ്‌ നല്‍കിയ കൂട്ടത്തിലും 14 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!