ഖത്തര്‍ എയര്‍വെയ്‌സ് ഐ സി ഐ സി ഐ പ്രമോഷന്‍

ദോഹ: ഖത്തര്‍ എയര്‍വെയ്‌സും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐയും യോജിക്കുന്നു. ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉള്ള ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 15 ശതമാനം ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തിയാണ് ഇരു കമ്പനികളും ധാരണയായത്.
എന്നാല്‍ ഗള്‍ഫ് യാത്രക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല.
ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുക. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇത് തുടരും.
Share news
error: Content is protected !!
Scroll to Top