എംഎസ്.സി ഹെല്‍ത് ആന്റ് യോഗ പ്രവേശനപരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടത്തുന്ന എംഎസ്.സി ഹെല്‍ത് ആന്റ് യോഗ കോഴ്‌സിന്റെ 2012-2013 ബാച്ചിലേക്കുള്ള പ്രവേശനപരീക്ഷ മാര്‍ച്ച് 26-ന് രാവിലെ 11 മണിക്ക് സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ പഠനവകുപ്പില്‍ നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും 300 രൂപയുടെ ചലാന്‍ രസീതും സഹിതം ഹാജരാകേണ്ടതാണ്.
മാര്‍ക്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വ്വകലാശാല 2012 ഏപ്രിലില്‍ നടത്തിയ ബിഎസ്.സി രണ്ടാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മാര്‍ച്ച് 18 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം. സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 22, നൂറ്രൂപ പിഴയോടെ മാര്‍ച്ച് 25.
കാലിക്കറ്റ് സര്‍വ്വകലാശാല 2012 ജൂലൈ-ആഗസ്ത് മാസങ്ങളില്‍ നടത്തിയ എംഎ ഇക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ (സിയുസിഎസ്എസ് റഗുലര്‍), സപ്ലിമെന്ററി(നോണ്‍ സിയുസിഎസ്എസ്) പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതത് കോളേജിലേക്ക് അയച്ചിട്ടുണ്ട്. പരീക്ഷാ ഫീസിനത്തില്‍ കുടിശ്ശികയുള്ള കോളേജുകളില്‍ നിന്ന് ഫീസ് അടച്ചതിനുള്ള ചലാന്‍ ലഭിക്കുന്ന മുറക്ക് മാര്‍ക്ക് ലിസ്റ്റുകള്‍ അയച്ചുകൊടുക്കും.
അപേക്ഷാ തിയതി നീട്ടി
കാലിക്കറ്റ് സര്‍വ്വകലാശാല ഫൈനല്‍/രണ്ടാം വര്‍ഷ ബിഎ/ബികോം/ബിഎസ്.സി/ബിബിഎ/ബിസിഎ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്കുള്ള അപേക്ഷ പിഴകൂടാതെ മാര്‍ച്ച് 22 വരെയും നൂറ് രൂപ പിഴയോടെ മാര്‍ച്ച് 25 വരെയും, ആയിരം രൂപ അധിക പിഴയോടെ പരീക്ഷക്ക് പത്ത് ദിവസം മുമ്പുവരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ചലാന്‍ രസീത് സഹിതം പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 25. അവസാന വര്‍ഷ ബിഎ/ബികോം/ബിഎസ്.സി/ബിബിഎ/ബിസിഎ/ബിഎ അഫ്‌സല്‍ സഉല്‍ ഉലമ പരീക്ഷ ഏപ്രില്‍ 12ന് ആരംഭിക്കും. രണ്ടാം വര്‍ഷ ബിഎ/ബികോം/ബിഎസ്.സി/ബിബിഎ/ബിസിഎ/ബിഎ അഫ്‌സല്‍ സഉല്‍ ഉലമ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവസാന വര്‍ഷ പരീക്ഷക്ക് അപേക്ഷിച്ചവര്‍ ഒന്ന്, രണ്ട് വര്‍ഷ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈനായി അഡീഷണല്‍ പേപ്പറിനുള്ള അനുബന്ധലിങ്കിലൂടെ പരീക്ഷക്ക് അപേക്ഷിക്കാം. ചലാന്‍രസീതും, അപേക്ഷയുടെ പ്രിന്റൗട്ടും നിശ്ചിത സമയത്തിനകം പരീക്ഷാ ഭവനില്‍ ലഭിച്ചിരിക്കണം.




