കോഴിക്കോട് ടൗണ്‍ഹാളിന്റെയും ടാഗോര്‍ ഹാളിന്റെയും വാടക വര്‍ദ്ധന കുറക്കാന്‍ തീരുമാനം

കോഴിക്കോട്: കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ടൗണ്‍ഹാളിന്റെയും ടാഗോര്‍ ഹാളിന്റെയും വാടക വര്‍ദ്ധന കുറക്കാന്‍ തീരുമാനം. മേയറുടെ ചേംബറില്‍ കലാകാരന്‍മാരുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുള്‍ ലത്തീഫ്, കൗണ്‍സില്‍ പാര്‍ട്ടി എം മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലാ സാംസ്‌കാരിക സംയുക്ത വേദി പ്രതിനിധികളാണ് ചര്‍ച്ച നടത്തിയത്.

കലാ സാംസ്‌കാരിക സംഘടനകള്‍ക്ക് ടാഗോര്‍ സെന്റിനറി ഹാള്‍, ടൗണ്‍ ഹാള്‍ എന്നിവയുടെ വാടക വര്‍ദ്ധന കുറക്കണമെ ആവശ്യമാണ് അംഗീകരിക്കപെട്ടത്. കൂടാതെ കണ്ടം കുളം ജൂബിലി ഹാള്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് ഉപയുക്തമാവുന്ന രീതിയില്‍ നവീകരിക്കാനും ആനക്കുളം സാംസ്‌കാരിക നിലയം സംയുക്ത വേദിയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ പണി വേഗത്തില്‍ ആക്കാനും ധാരണയായിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top