കോരപ്പുഴക്ക് പുതിയപാലം

കൊയിലാണ്ടി : കോരപ്പുഴക്ക് പുതിയ പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ വീണ്ടും സജീവമാകുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹീം കുഞ്ഞ്, കെ ദാസ്, എ കെ ശശീന്ദ്രന്‍ എന്നീ എംഎല്‍എമാരും ചേര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കുന്ന കാര്യം ചര്‍ച്ച നടത്തി.

ഇപ്പോഴുള്ള പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു കൂടിയാണ് പുതിയപാലം നിര്‍മ്മിക്കുക. പുതിയ പാലം നിര്‍മ്മിക്കാനായി ഭൂമി ഏറ്റെടുക്കാന്‍ 22 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി കെ ദാസന്‍ എംഎല്‍എ അറിയിച്ചു. പാലം നിര്‍മ്മിക്കാനായി 37 കോടി രൂപയുടെ പദ്ധിയാണ് തയ്യാറാക്കിയത്. പത്തരമീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുക. പാലത്തിന്റെ മുകള്‍ഭാഗത്ത് ഇരുവശത്തും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയുണ്ടാകും. ബാക്കി ഏഴര മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സൗകര്യമുണ്ടാകും. ഈ രൂപത്തിലാണ് പിബ്ല്യുഡി അധീകൃതര്‍ പുതിയ പാലത്തിന്റെ രൂപ രേഖ തയ്യാറാക്കിയത്.
1938 -40 കാലഘട്ടത്തിലുണ്ടാക്കിയ പഴയപാലം വളരെ ഇടുങ്ങിയതും അപകടാവസ്ഥയിലുള്ളതുമാണ്. അതുകൊണ്ട് തന്നെ കോരപ്പുഴക്ക് പുതിയ പാലം വേണമെന്നത് വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.

 

Share news
error: Content is protected !!
Scroll to Top