Section

malabari-logo-mobile

കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം.

HIGHLIGHTS : കോട്ടയം: വെള്ളൂര്‍ റെയില്‍വേ പലത്തിന് സമീപത്തുനിന്നും

കോട്ടയം: വെള്ളൂര്‍ റെയില്‍വേ പലത്തിന് സമീപത്തുനിന്നും ഡിറ്റണേറ്റര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഈ തീരുമാനം.

ഇന്നു രാവിലെ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടകവസ്തു അമോണിയം നൈട്രേറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഐഎന്‍എ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സ്‌ഫോടനമാണിതെന്ന് കരുതുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ഉദേശവും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു.

sameeksha-malabarinews

സ്‌ഫോടകവസ്തു കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ ഒരാളെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!