സൗദി അറേബ്യയില്‍ മലയാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ദമാം: സൗദി അറേബ്യയില്‍ അല്‍കോബാറില്‍ ആലുവ സ്വദേശി നാസറിനെ (44)താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഇയാളുടെ ഭാര്യയേയും രണ്ട് കുട്ടികളെയും പെരുന്നാള്‍ ദിവസം നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു. നാട്ടിലെത്തിയ ഭാര്യ ഫോണില്‍ നവാസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇവര്‍ അല്‍കോബാറിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് നാസര്‍ താമസിക്കുന്ന മുറി അടഞ്ഞു കിടക്കുന്നതുകണ്ട ഇവര്‍ സ്‌പോണ്‍സറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന്റെ സാനിധ്യത്തില്‍ മുറി തുറന്നപ്പോഴാണ് നാസറിനെ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്നത് കണ്ടത്.

കോബാറിലെ ഒരു ബുക്ക്‌സ്റ്റാള്‍ ജീവനക്കാരനാണ് നാസര്‍. പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.

Share news
error: Content is protected !!
Scroll to Top