Section

malabari-logo-mobile

കേരളത്തിനെതിരെ ചിദംബരം ചിദംബരത്തിനെതിരെ കേരളം

HIGHLIGHTS : മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന...

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുതെ കുത്തിപൊക്കിയ പ്രശ്‌നം മാത്രമാണിതെന്നും ചിദംബരം ആരോപിച്ചു.
ചെന്നയില്‍ തമിഴ്‌നാട് സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് ചിദംബരം ഈ വിവാദ പ്രസ്ഥാവന നടത്തിയത്. മുല്ലപെരിയാര്‍ തമിഴ്‌നാടിനായി കെട്ടിയ അണയാണ് അതിലെ വെള്ളം മുഴുവന്‍ നമ്മുടെതാണ്. എഡി രണ്ടാം നൂറ്റാണ്ടിലെ കരികാല ചോളന്‍ പണിത കല്ലണ ഇപ്പോഴും സുരക്ഷിതമാണ്. മുല്ലപെരിയാര്‍ സുരക്ഷിതമല്ലെന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. ചിദംബരം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരളത്തില്‍ വന്‍ പ്രധിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഒരു സംസ്ഥാനത്തിന്റെ പക്ഷം പിടിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ ചിദംബരത്തെ കേന്ദമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുദാനന്ദന്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനയ്‌ക്കെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രമന്ത്രി സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന കുറ്റകരമായ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും, ചെന്നിതലയും ഇതിന് മറുപടി പറയണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിതല പ്രസ്താവനയില്‍ പറഞ്ഞു.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കാന്‍ അയോഗ്യനാണെന്ന് മന്ത്രി പി കെ കുഞ്ഞാലികുട്ടി മാധ്യമപ്രവര്‍ത്തകരോട്്്് പറഞ്ഞു
എന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഉറക്കം നടിക്കുകയാണെന്നും ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്്്.

കേരളത്തിനെതിരെ ചിദംബരം ചിദംബരത്തിനെതിരെ കേരളം
മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി അന്തിമ വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി ചിദംബരം. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുതെ കുത്തിപൊക്കിയ പ്രശ്‌നം മാത്രമാണിതെന്നും ചിദംബരം ആരോപിച്ചു.
ചെന്നയില്‍ തമിഴ്‌നാട് സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലാണ് ചിദംബരം ഈ വിവാദ പ്രസ്ഥാവന നടത്തിയത്. മുല്ലപെരിയാര്‍ തമിഴ്‌നാടിനായി കെട്ടിയ അണയാണ് അതിലെ വെള്ളം മുഴുവന്‍ നമ്മുടെതാണ്. എഡി രണ്ടാം നൂറ്റാണ്ടിലെ കരികാല ചോളന്‍ പണിത കല്ലണ ഇപ്പോഴും സുരക്ഷിതമാണ്. മുല്ലപെരിയാര്‍ സുരക്ഷിതമല്ലെന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. ചിദംബരം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കേരളത്തില്‍ വന്‍ പ്രധിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ഒരു സംസ്ഥാനത്തിന്റെ പക്ഷം പിടിച്ച്്്് സത്യപ്രതിജ്ഞാലംഘനം നടത്തിയ ചിദംബരത്തെ കേന്ദമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്ചുദാനന്ദന്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനയ്‌ക്കെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രമന്ത്രി സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കുന്ന കുറ്റകരമായ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും, ചെന്നിതലയും ഇതിന് മറുപടി പറയണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പസ്താവന ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിതല പ്രസ്താവനയില്‍ പറഞ്ഞു.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കാന്‍ അയോഗ്യനാണെന്ന്്് മന്ത്രി പി കെ കുഞ്ഞാലികുട്ടി മാധ്യമപ്രവര്‍ത്തകരോട്്്് പറഞ്ഞു
എന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഉറക്കം നടിക്കുകയാണെന്നും ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്്്.

 നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ ഉറക്കം നടിക്കുകയാണെന്നും ആക്ഷേപവും ഉയര്‍ന്നു വന്നിട്ടുണ്ട്്്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!