Section

malabari-logo-mobile

കേരളം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ.ഇന്നു രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഏഴ് മണിക്കാണ് വോട്...

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ.ഇന്നു രാവിലെ മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുക. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷിയാകുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം ബിജെപിക്കും ബിഡിജെഎസിനും നിലനില്‍പ്പിനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പ്. മാറിമാറി വന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിട്ടുണ്ട്.

sameeksha-malabarinews

വോട്ടെടുപ്പിന് മുന്നോടിയായി കൂട്ടിയും കിഴിച്ചും വിജയം നേടാനുള്ള പ്രയത്‌നത്തിലാണ് മുന്നണികള്‍ . മലബാറും തെക്കന്‍ കേരളവും തൂത്തുവാരുമെന്നാണ് എല്‍ഡിഎഫിന്റെ പ്രത്യക്ഷ പ്രതീക്ഷ. മധ്യകേരളം കൈവിടില്ലെന്ന പ്രതീക്ഷയില്‍ യുഡിഎഫും കൃത്യമായ മേല്‍വിലാസമഉണ്ടാക്കി അക്കൗണ്ട് തുറക്കുമെന്നും ബിജെപിയും പ്രതീക്ഷിക്കുന്നു.

കൊട്ടിക്കലാശം ശാന്തമായി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പുകഴിയും വരെയും കനത്ത ജാഗ്രതയിലാണ് ജില്ലകള്‍. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് കണ്ണൂരാണ്. താരപോരാട്ടങ്ങളുള്ള മണ്ഡലങ്ങളിലേക്കും രാഷ്ട്രീയ കേരളം ഉറ്റുനേക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!