Section

malabari-logo-mobile

കേന്ദ്രതൊഴില്‍ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു.

HIGHLIGHTS : ഡറാഡൂണ്‍: കേന്ദ്രതൊഴില്‍ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

ഡറാഡൂണ്‍: കേന്ദ്രതൊഴില്‍ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
രാജിക്കത്ത് പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും അയച്ചുകൊടുത്തു. റാവത്തിനൊപ്പം ഉത്തരാഖണ്ഡില്‍ 17 എംഎല്‍എ മാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റാവത്തിന്റെ അനുയായികള്‍ അറിയിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേകുറിച്ച് ഹരീഷ് റാവത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും അറിവായിട്ടില്ല.
ലോക്‌സഭാഅംഗമായ വിജയ് ബഹുഗുണയെ ആണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.
തെരഞ്ഞെടുപ്പിനു മുമ്പ് ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിസ്ഥാനത്തേക്കുയര്‍ത്തിയിരുന്നത് ഹരീഷ് റാവത്തിനെയായിരുന്നു. ഹരീഷ് റാവത്തിന്റെ രാജിയോടെ ഉത്തരാഖണ്ഡില്‍ മന്ത്രിസഭാരൂപീകരണം അനിശ്ചിതത്വത്തിലായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!