കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഉപമുഖ്യമന്ത്രിയേക്കാള്‍ വലുത് : ചെന്നിത്തല

കാസര്‍കോട് : താനിപ്പോളിരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് പദവി കേരളത്തിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കാളും വലുതാണെന്ന് രമേശ് ചെന്നിത്തല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

മന്ത്രിസഭയില്‍ വരുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെപോകുന്ന പതിവ് തനിക്ക് പണ്ടേയില്ലെന്നും അങ്ങിനെ ഒരുപതിവ് ഇനി ഉണ്ടാവാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

്അഞ്ചാം മന്ത്രി സ്ഥാനത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നുകൊണ്ടിടിരിക്കുന്ന ഫോര്‍മുലകള്‍ മാധ്യമസൃഷ്ടിയാമെന്നും ഇത്തരത്തിലുള്ള ഒരുഫോര്‍മുലയെ കുറിച്ചും പാര്‍ട്ടിയോ യു.ഡി.എഫോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ചാം മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള പ്രശനപരിഹാരത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമിപിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡ് ഈ കാര്യത്തില്‍ വേണ്ട നിര്‍ദേശം നല്‍കുമെന്നാണ് പ്രതീക്ഷ.

Share news
error: Content is protected !!
Scroll to Top